പ്രളയത്തില്‍ തകര്‍ന്ന കുറിച്യര്‍മല നാല് വര്‍ഷമായിട്ടും നന്നാക്കിയില്ല: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പൊഴുതന: 2018ലെ പ്രളയത്തില്‍ തകര്‍ന്ന കുറിച്യര്‍മല സ്‌കൂള്‍ ഇനിയും പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. പൊഴുതന പഞ്ഞായത്തിലെ 13ാം വാര്‍ഡില്‍ സ്ഥിതി ചെയ്തിരുന്ന കുറിച്ചര്‍മാല ഗവ.യു.പി സ്‌കൂള്‍ 2018ലെ പ്രളയത്തില്‍ തകര്‍ന്നു പോവുകയും, തുടര്‍ന്ന് സേട്ടുകുന്നു പ്രദേശത്ത് പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ നാലു വര്‍ഷമായിട്ടും പഞ്ചായത്തു ഭരണ സമിതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്ത്വത്തില്‍ സമര സമിതി രൂപീകരിച്ച് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന ദിവസം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പാകെ സമരം നടത്താന്‍ തീരുമാനിച്ചത്. നാളെ രാവിലെ 11 മണിക്കാണ് സമരം. നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

0Shares

Leave a Reply

Your email address will not be published.

Social profiles