വാടകവീട്ടില്‍ എക്‌സൈസ് പരിശോധന: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കല്‍പറ്റ: മേപ്പാടിക്കടുത്ത് വാടകവീട്ടില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. വീട്ടില്‍ 0.150 മില്ലിഗ്രാം എം.ഡി.എം.എ സൂക്ഷിച്ച മൂപ്പൈനാട് തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ(37), 10 ഗ്രാം കഞ്ചാവ് കൈവശംവെച്ച നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍(24) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി.അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.ചന്തു, വി.കെ.വൈശാഖ്, എസ്.എസ്.അനന്തു, ആഷിഖ്, അനിത, ബിന്ദു, ഡ്രൈവര്‍ പ്രസാദ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. വാടകവീട്ടില്‍ റിഷിദ യുവാക്കള്‍ക്കു മയക്കുമരുന്ന് ഉപയോഗത്തിനു സൗകര്യം ചെയ്തിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles