മീനങ്ങാടി ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു

മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഉച്ചഭക്ഷണ വിതരണം ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി മീനങ്ങാടി സമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡിവൈ.എഫ്.ഐ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.പി.റിഥുശോഭ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ.കെ.കുഞ്ഞിക്കണ്ണന്‍, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ജസീല ഷാനിഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, വിശ്വനാഥന്‍, ശശി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എച്ച്.ഷാനിബ് സ്വാഗതവും ട്രഷറര്‍ വിനീത് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles