ചോല വെട്ടന്നതിനിടെ മരത്തിൽ ബോധരഹിതനായ തൊഴിലാളി ആശുപത്രിയിൽ മരിച്ചു

മാനന്തവാടി-ചോല വെട്ടുന്നതിനിടെ മരത്തിൽ ബോധരഹിതനായ  എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടർകുന്നിലെ പള്ളിയാലിൽ രമേശനാണ് (45)
മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വീടിനടുത്ത് സ്വകാര്യ തോട്ടത്തിലെ മരത്തിലാണ് ചോലയിറക്കാൻ കയറിയത്. ബോധരഹിതനായ രമേശൻ ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ താങ്ങിപ്പിടിച്ചാണ് താഴെ വീഴാതെ നിർത്തിയത്. മാനന്തവാടി അഗ്നി -രക്ഷാസേനയാണ്  ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സരിതയാണ്
ഭാര്യ. വിദ്യാർഥികളായ അക്ഷയ, അഭിനവ് എന്നിവർ മക്കളാണ്

0Shares

Leave a Reply

Your email address will not be published.

Social profiles