വയനാട്ടിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കല്‍പറ്റ: വയനാട്ടിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലാ അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. കല്‍പറ്റ ബൈപാസ് നവീകരണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും.
കല്‍പറ്റ-വാരാമ്പറ്റ റോഡുപണി ജൂലൈ 30നകവും പനമരം-ബീനാച്ചി റോഡ് നവീകരണം രണ്ടു മാസത്തിനകവും പൂര്‍ത്തിയാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. മേപ്പാടി-ചൂരല്‍മല റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ, പൊതുമരാമത്ത്, വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എച്ച്.എം.എല്‍ പ്രതിനിധികളുടെയും യോഗം ഈ മാസം തിരുവനന്തപുരത്ത് ചേരാന്‍ യോഗത്തില്‍ തീരുമാനമായി. വയനാടിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles