പച്ചത്തുരുത്ത്: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

പച്ചത്തുരുത്ത് പദ്ധതി വയനാട് ജില്ലാതല ഉദ്ഘാടനം മേപ്പാടിയില്‍ ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കുന്നു.

ല്‍പറ്റ: പച്ചത്തുരുത്ത് പദ്ധതി വയനാട് ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലഞ്ഞിത്തൈ നട്ട് ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
രാജു ഹൈജമാടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.അബ്ദുല്‍ അസീസ്, വാര്‍ഡ് മെംബര്‍ ജോബിഷ് കുര്യന്‍, മെംബര്‍ ബി.നാസര്‍, പ്രിന്‍സിപ്പല്‍ പ്രദീപ്കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.സാബു, തൃക്കൈപ്പറ്റ സഹരണ ബാങ്ക് പ്രസിഡന്റ് ബി.സുരേഷ് ബാബു, അസി.സെക്രട്ടറി സലിം പാഷ, ഹരിത കേരളം മിഷന്‍ ആര്‍.പി കെ.പി.അഖില, കൃഷി ഓഫീസര്‍ കെ.ആര്‍.ഷിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതു സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടൈയോ വ്യക്തികളുടെയോ നേത്യത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി ചെറുവനങ്ങള്‍ രൂപപ്പെടുത്തുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ചെയ്യുന്നത്. പ്രാദേശിക വൈവിധ്യം സംരക്ഷിക്കുകയും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുക പദ്ധതി ലക്ഷ്യമാണ്.
മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 സെന്റിലാണ് പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍നിന്നും തൊഴിലുറപ്പ് പദ്ധതി നഴ്‌സറിയില്‍നിന്നുമുള്ള ഔഷധച്ചെടികളും ഫലവൃക്ഷത്തൈകളുമാണ് പച്ചത്തുരുത്തില്‍ നടുന്നത്. പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പി.ടി.എയുടെ സഹരണത്തോടെ നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles