സിംഗേഴ്‌സ് ഗ്രൂപ്പ് കല്‍പറ്റ ലോഗോ പ്രകാശനം

സിംഗേഴ്സ് ഗ്രൂപ്പ് കല്‍പറ്റയുടെ ലോഗോ പ്രകാശനച്ചടങ്ങില്‍നിന്ന്.

കല്‍പറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കല്‍പറ്റയുടെ ലോഗോ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, പി.എ.മുഹമ്മദ് റിയാസ്, എം.എല്‍.എമാരായ ഒ.ആര്‍.കേളു, ടി.സിദ്ദീഖ് എന്നിവര്‍ സംയുക്തമായി പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണച്ചടങ്ങിനോടനുബന്ധിച്ചായിരുന്നു പ്രകാശനം. ഗ്രൂപ്പ് പ്രസിഡന്റ് സോമന്‍, സെക്രട്ടറി പി.കെ.വിജയന്‍, ട്രഷറര്‍ എം.എസ്.വിനോദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബാബുരാജ് വൈത്തിരി, ഹരീഷ് ബാബു, അരുണ്‍ദേവ് ,അപര്‍ണ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles