പ്രതിപക്ഷ ഐക്യത്തെ തുരങ്കം വെച്ചത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു കാരണമായി-പി.സി.ചാക്കോ

എന്‍.സി.പി വയനാട് ജില്ലാ നേതൃക്യാമ്പ് കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-ദേശിയതലത്തില്‍ പ്രതിപക്ഷ ഐക്യത്തെ തുരങ്കം വെച്ചതാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്കു നയിച്ചതെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. മിസ്റ്റ് ഹില്‍ റിസോര്‍ട്ടില്‍ പാര്‍ട്ടി ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ നേരിടണമെങ്കില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകണം. ഇക്കാര്യത്തില്‍ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിനുവേണ്ടി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാന്‍ രാഹുല്‍ഗാന്ധി എം.പി പ്രാപ്തനല്ലെന്നും ചാക്കോ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ റസാഖ് മൗലവി, വി.ജി.രവീന്ദ്രന്‍, സി.എം.ശിവരാമന്‍, ഡോ.എം.പി.അനില്‍, കെ.ബി.പ്രേമാനന്ദന്‍, വന്ദന ഷാജു, കെ.വി.റെനില്‍, പി.അശോക്കുമാര്‍, അനൂപ് ജോജോ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാജന്‍ മാസ്റ്റര്‍, പി.എം.സുരേഷ്ബാബു, ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറി സുഭാഷ് പഞ്ചക്കോട്ടില്‍, കെ.ആര്‍.സുഭാഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ക്യാമ്പ് സമാപന സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്കു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Social profiles