ഗോത്ര പോരാളികളുടെ സ്മരണയ്ക്കു വയനാട്ടില്‍ മ്യൂസിയം: ഡിസംബറില്‍ പ്രവൃത്തി തുടങ്ങും

തിരുവനന്തപുരം: ഗോത്രവിഭാഗങ്ങളില്‍പ്പെട്ട സ്വാതന്ത്ര്യ സമര പോരാളികളുടെ ഓര്‍മയ്ക്കായി വയനാട്ടില്‍ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ പ്രവൃത്തി ഡിസംബറില്‍ തുടങ്ങും. ഇതുസംബന്ധിച്ചു പട്ടികജാതി-വര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണന്‍ കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ഡോ.എസ്.ബിന്ദു, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള എന്നിവര്‍ക്കു നിര്‍ദേശം നല്‍കി. പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള മ്യൂസിയം വകുപ്പും കിര്‍ത്താഡ്‌സും ചേര്‍ന്നാണ് വൈത്തിരി സുഗന്ധഗിരി പ്ലാന്റേഷനോട് ചേര്‍ന്ന 20 ഏക്കറില്‍ മ്യൂസിയം സ്ഥാപിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles