പനമരത്ത് ശുചീകരണം നടത്തി

പനമരത്ത് ജനകീയ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ ഉദ്ഘാടനം ചെയ്യുന്നു.

പനമരം: മഴക്കാലപൂര്‍വ ശുചീകരണ കാമ്പയിനിന്റെ ഭാഗമായി പനമരം പഞ്ചായത്തില്‍ ജനകീയ ശുചീകരണം നടത്തി. കാമ്പയിനിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ നിര്‍വഹിച്ചു. ശുചീകരണത്തില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഹരിതകര്‍മസേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യം ഹരിത കര്‍മസേനയ്ക്കു കൈമാറി.

0Shares

Leave a Reply

Your email address will not be published.

Social profiles