എല്‍.ഡി.എഫ് ഹര്‍ത്താല്‍: പ്രചാരണത്തിനു ശനിയാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രകടനം

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരേ എല്‍.ഡി.എഫ് വയനാട്ടില്‍ ഞായറാഴ്ച നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം ശനിയാഴ്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനു കര്‍ഷകരും തൊഴിലാളികളും വ്യാപാരി സമൂഹവും സ്വകാര്യ വാഹന ഉടമകളും ഉള്‍പ്പെടെ സഹകരിക്കണമെന്നു എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാക്കുക, സുപ്രീം കോടതി വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹാര്‍ജി നല്‍കുകയോ ചെയ്യുക, ജനവാസകേന്ദ്രങ്ങളിലെ വനതിര്‍ത്തി ബഫര്‍ സോണ്‍ ആയി കണക്കാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

0Shares

Leave a Reply

Your email address will not be published.

Social profiles