മാവോയിസ്റ്റ് സാന്നിധ്യം: പോലീസ് അന്വേഷണം ഊര്‍ജിതം

കല്‍പറ്റ: പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ വെള്ളിയാഴ്ച വൈകുന്നരം മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന നാലംഗ സംഘം എത്തിയതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ഊര്‍ജിതം. കുറ്റിയാംവയലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനു എത്തിയ തമിഴുനാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടിലാണ് രണ്ടു വീതം സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം യൂനിഫോമില്‍ എത്തിയത്. ഇവര്‍ അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചാണ് മടങ്ങിയതെന്നാണ് തൊഴിലാളികളില്‍നിന്നു പോലീസിനു ലഭിച്ച വിവരം. പടിഞ്ഞാറത്തറ പോലീസിനു പുറമേ കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും പ്രദേശത്തു പരിശോധന നടത്തി. രണ്ടു വര്‍ഷം മുമ്പ് പടിഞ്ഞാറത്തറ ബപ്പനംമലയില്‍ മാവോയിസ്റ്റ് വേല്‍മുരുകന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles