റേഡിയോ മാറ്റൊലി ശ്രോതാക്കളുടെ സംഗമം

റേഡിയോ പ്രക്ഷേപണത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നടത്തിയ വാര്‍ഷികാഘോഷവും ശ്രോതാക്കളുടെ സംഗമവും ഒ.ആര്‍ കേളും എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: റേഡിയോ പ്രക്ഷേപണത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നടത്തിയ വാര്‍ഷികാഘോഷവും ശ്രോതാക്കളുടെ സംഗമവും ഒ.ആര്‍ കേളും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദ്വാരക കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തില്‍ റേഡിയോ മാറ്റൊലിയിലൂടെ വിവിധ മേഖലകളില്‍ പ്രതിഭകളായിത്തീര്‍ന്ന ബിജു പോള്‍ കാരക്കാമല, നിഷ മാനിക്കുനി, ബഷീര്‍ കാരക്കുനി എന്നിവരെ ആദരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ക്ക് യാത്രയയപ്പും, പുതിയ അംഗങ്ങള്‍ക്ക് സ്വീകരണവും നല്‍കി. ലൈബ്രറികള്‍ക്കും കടകള്‍ക്കുമുള്ള റേഡിയോസെറ്റ് വിതരണം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles