പമ്പ് ഹൗസ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

പുല്‍പള്ളി: കേരള അതിര്‍ത്തിയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പരിധിയിലെ കൊളവള്ളിയില്‍ പമ്പ് ഹൗസ് നിര്‍മാണത്തിനിടെ ഇടിഞ്ഞ മണ്ണില്‍ പുതഞ്ഞ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.
തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ്(27) മരിച്ചത്. ഇതേ നാട്ടുകാരനായ പ്രകാശിനെയാണ്(40) നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തി ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കബനി നദിയോടു ചേര്‍ന്നു ജലസേചന പദ്ധതിക്കായുള്ള പ്രവൃത്തിക്കിടെ പത്തടിയോളം ഉയരത്തില്‍നിന്നാണ് മണ്ണിടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നുരക്ഷാപ്രവര്‍ത്തനം. പുല്‍പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഭൂമിനാഥന്റെ മരണം സ്ഥിരീകരിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles