അഡ്വ.ടോമിയുടെ ആത്മഹത്യ: സംയുക്ത കര്‍ഷക സമിതി സമരം പുനരാരംഭിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ച അനിശ്ചിതകാല സമരം കിസാന്‍ സഭ ദേശീയ ട്രഷറര്‍ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഇടത് കര്‍ഷക സംഘടനകള്‍ രൂപീകരിച്ച സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരം പുനരാരംഭിച്ചു. ഭവന വായ്പ കുടിശികയാക്കിയതിനെത്തുടര്‍ന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ ജപ്തി നീക്കത്തില്‍ മനംനൊന്ത് മെയ് 11നു ആത്മഹത്യ ചെയ്ത പുല്‍പള്ളി ഇരുളത്തെ അഭിഭാഷകന്‍ ടോമിയുടെ കുടുംബത്തിനു സഹായകമായ നപടികള്‍ സ്വീകരിക്കാന്‍ ബാങ്ക് അധികാരികള്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് സമരം വീണ്ടും തുടങ്ങിയത്. പുല്‍പള്ളിയിലെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മറ്റു ശാഖകള്‍ കര്‍ഷക സമിതി ഉപരോധിച്ചു.
ടോമിയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഇടതു കര്‍ഷക സംഘടനകളുടെ കൂട്ടായ്മ ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. ടോമിയുടെ കുടുംബത്തെ ബാധ്യതയില്‍നിന്നു ഒഴിവാക്കുക, പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ബാങ്ക് അധികാരികളും കര്‍ഷക സമിതി നേതാക്കളുമായി മെയ് 18നു നടത്തിയ ചര്‍ച്ചയില്‍
വായ്പ കുടിശ്ശിക എഴുതിത്തള്ളാനും പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കാനും ധാരണയായി. ഇതേത്തുടര്‍ന്നു സമരം പിന്‍വലിച്ചു. എന്നാല്‍ ആഴ്്ചകള്‍ കഴിഞ്ഞിട്ടും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ ബാങ്ക്് അധികാരികള്‍ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് സമരം പുനരാരംഭിച്ചത്.
പുല്‍പള്ളിയിലെ സമരം കിസാന്‍ സഭ ദേശീയ ട്രഷറര്‍ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.എ.വി.ജയന്‍, എസ്.ജി.സുകുമാരന്‍, ബെന്നി കുറുമ്പാലക്കാട്ട്, ടി.ചെ.ചാക്കോച്ചന്‍, റെജി ഓലിക്കരോട്ട്, കെ.എന്‍.സുബ്രഹ്മണ്യന്‍, സ്‌കറിയ പുല്‍പള്ളി, പ്രകാശ് ഗഗാറിന്‍, ഗിരീഷ് പുല്‍പള്ളി, ഷാജഹാന്‍, പി.കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പലവയല്‍ ശാഖ ഉപരോധം കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ടി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. എ.എം.ജോയ്, ടി.ടി.സ്‌കറിയ, ടി.ഡി.മാത്യു, എ.രാജന്‍, അനീഷ് ബി. നായര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.സി.കുര്യാക്കോസ്, ശശി ജോയ് തോമസ്, ഗ്ലാഡിസ്, ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറത്തറ ശാഖ ഉപരോധം യു.വേണുഗോപാല്‍ ഉദ്ഘാടനം ചെയതു. പി.ജി.സജേഷ്, ജംഷീര്‍ വെങ്ങപ്പള്ളി, കെ.രവീന്ദന്‍ പി.രാജീവന്‍, സദാനന്ദന്‍, റഷീദ് ചക്കര, കെ.സി.ജോസഫ്,ജിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി ശാഖ ഉപരോധം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വി.കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ബാബു, എന്‍.യു.ജോണ്‍, എം.പി.അനില്‍ മാസ്റ്റര്‍, കെ.പി.ശശിധരന്‍, അസീസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം.വര്‍ക്കി മാസ്റ്റര്‍ സ്വാഗതവും എന്‍.എം.ആന്റണി നന്ദിയും പറഞ്ഞു.
കല്‍പറ്റ ശാഖ ഉപരോധം കേരള കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു. ദിനേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ.ശിവരാമന്‍,
മുഹമ്മദ് പഞ്ചാര, കെ.മുഹമ്മദലി, കെ.മുഹമ്മദുകുട്ടി, ജയിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സനിത ജഗദീഷ്, വി.എം.റഷീദ്, ജി.മുരളീധരന്‍, എ.പി.ഷാബു,
പി.പി.ഹൈദ്രു എന്നിവര്‍ നേതൃത്വം നല്‍കി.
പനമരം ശാഖ ഉപരോധം കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.പി.രാജന്‍ ഉദ്ഘാടനം ചെയ്തു.കുര്യാക്കോസ് മുള്ളന്‍മട അധ്യക്ഷത വഹിച്ചു.
എ.ജോണി, എം.എ.ചാക്കോ, പി.സി. വത്സല ടീച്ചര്‍, പി.കെ.ബാലസുബ്രഹ്മണ്യന്‍, എം.ജെ. ഷാജി, വി.ചന്ദ്രശേഖരന്‍, എം.മുരളി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ടി.എം.ഉമ്മര്‍, സുധാകരന്‍ നീര്‍വാരം, കാസിം പുഴയ്ക്കല്‍, ഷൈനി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി ശാഖ ഉപരോധം ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. സജി കാവനാക്കുടി അധ്യക്ഷത വഹിച്ചു. കെ.കെ.വിശ്വനാഥന്‍, പി.വാസുദേവന്‍, വി.എ.അബ്ബാസ്, സുധീഷ്,സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles