കല്ലട്ടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കല്ലട്ടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍

ഗൂഡല്ലൂര്‍: കല്ലട്ടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാംഗ്ലൂരില്‍ നിന്നും മസിനഗുഡി വഴി കല്ലട്ടി ചുരം കയറി ഊട്ടിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. നാലാം വളവില്‍ എത്തുമ്പോള്‍ എഞ്ചിനില്‍ നിന്നും പുക വരുകയായിരുന്നു. യാത്രക്കാരായ പ്രസാദ്, ശരവണ ബാബു, സുരേഷ്, വിനീത്, ശരവണന്‍. എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഊട്ടിയില്‍ നിന്ന് ഫയര്‍ സര്‍വീസ് എത്തിയെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തിച്ചാമ്പലായി.

0Shares

Leave a Reply

Your email address will not be published.

Social profiles