പ്രവാസി ക്ഷേമനിധിയില്‍ 60 കഴിഞ്ഞവരെയും ഗുണഭോക്താക്കളാക്കണമെന്ന്

ബത്തേരി-പ്രവാസി ക്ഷേമനിധിയില്‍ 60 വയസ്സ് കഴിഞ്ഞവരെയും ഗുണഭോക്താക്കളാക്കണമെന്നു കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസികളുടെ മിനിമം പെന്‍ഷന്‍ 5,000 രൂപയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.അബു ഉദ്ഘാടനം ചെയ്തു. യു.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ബിജു ജോസഫ്, വെന്നി ജോസഫ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം പി.ആര്‍.ജയപ്രകാശ്, ബത്തേരി മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍, ഡി.വൈ.എഫ്.ഐ ബത്തേരി ബ്ലോക്ക് ട്രഷറര്‍ കെ.വൈ.നിധിന്‍, കുര്യാക്കോസ് മാസ്റ്റര്‍, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ.ടി.അലി, സെക്രട്ടറി കെ.കെ.നാണു, ഏരിയ പ്രസിഡന്റ് പി.വി. സാമുവല്‍, സെക്രട്ടറി സരുണ്‍ മാണി, കെ.ആര്‍.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി യു.പി.ഗഫൂര്‍(പ്രസിഡന്റ്), കെ.ആര്‍.രാജേഷ്(സെക്രട്ടറി), കെ.സജി (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Social profiles