ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത: പരിസ്ഥിതി പ്രവര്‍ത്തകര്‍ 19നു കോഴിക്കോട് യോഗം ചേരുന്നു

കല്‍പറ്റ-ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയെ ചെറുക്കുന്നതിനുള്ള പരിപാടികളെക്കുറിച്ചു ആലോചിക്കുന്നതിനു പരിസ്ഥിതി പ്രവര്‍ത്തകര്‍ 19നു ഉച്ചകഴിഞ്ഞു മൂന്നിനു കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ യോഗം ചേരുന്നു. കേരള നദീസംരക്ഷണ സമിതി, മലപ്പുറം പരിസ്ഥിതി ഏകോപന സമിതി, വയനാട് പ്രകൃതി സംരക്ഷണ സമിതി, പശ്ചിമഘട്ട സംരക്ഷണ സമിതി എന്നിവ സംയുക്തമായാണ് യോഗം വിളിച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ സ്വര്‍ഗംകുന്നില്‍നിന്നു വയനാട്ടിലെ കള്ളാടിയിലേക്കു 2,800 കോടി രൂപ അടങ്കലില്‍ എട്ടു കിലോമീറ്റര്‍ ഇരട്ടത്തുരങ്കം പണിയാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം നടക്കുന്നതിനിടെയാണ് കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്തുചേരല്‍. കോഴിക്കോട്-വയനാട് റൂട്ടില്‍ ഗതാഗതം സുഗമമാക്കുന്നതിനെന്നു പറഞ്ഞു നടപ്പിലാക്കുന്ന തുരങ്ക പാത പദ്ധതി വിപരീത ഫലം ഉളവാക്കുമെന്ന അഭിപ്രായത്തിലാണ് വിവിധ പരിസ്ഥിതി സംഘടനകള്‍.
താമരശേരിയടക്കമുള്ള അഞ്ച് ചുരം റോഡുകള്‍ റിയല്‍ എസ്റ്റേറ്റ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയ പൊതു ഖജനാവ് കൊള്ളിയിടുന്നതിനു ആസൂത്രണം ചെയ്തതാണ് തുരങ്ക പാത പദ്ധതിയെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles