യു.ഡി.എഫ് ഹര്‍ത്താലുമായി സഹകരിച്ച് ജനം

കല്‍പറ്റയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു.

യു.ഡി.എഫ് ഹര്‍ത്താലുമായി സഹകരിച്ച് ജനം
കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിവുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സൂപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍നിന്നു വയനാടിനെ ഒഴിവാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു യു.ഡി.എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലുമായി സഹകരിച്ച് ജനം. വ്യാഴാഴ്ച രാവിലെ ആറിനു ആരംഭിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. കല്‍പറ്റ, ബത്തേരി, മാനന്തവാടി, പുല്‍പള്ളി, പനമരം, കമ്പളക്കാട്, അമ്പലവയല്‍ തുടങ്ങി ജില്ലയിലെ പ്രധാന ടൗണുകള്‍ ഏറക്കുറെ വിജനമാണ്. കെ.എസ്.ആര്‍.ടി.സിയുടേതടക്കം ബസ്സുകള്‍ ലോക്കല്‍ സര്‍വീസ് നടത്തുന്നില്ല. ടാക്‌സികളും ഓട്ടോകളും നിരത്തില്‍ ഇറങ്ങിയില്ല. ദേശീയ പാതയിലടക്കം ചിലേടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുറച്ചുനേരം തടഞ്ഞിട്ടതിനുശേഷമാണ് കടത്തിവിടുന്നത്. അങ്ങാടികളില്‍ വ്യാപാര സ്ഥാപനങ്ങളെല്ലാംതന്നെ അടഞ്ഞുകിടക്കുകയാണ്. അങ്ങിങ്ങ് മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹര്‍ത്താല്‍ കലക്ടറേറ്റ് ഉള്‍പ്പെടെ കാര്യാലയങ്ങളുടെ പ്രവര്‍ത്തനെത്ത ബാധിക്കുമെന്നാണ് സൂചന. ഹര്‍ത്താലുമായി ബന്ധപ്പെട്ടു അനിഷ്ട സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഉടനീളം പോലീസ് ജാഗ്രതയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles