സ്വര്‍ണ്ണക്കടത്ത്: യൂത്ത് ലീഗ് പന്തംകൊളുത്തി പ്രകടനം നടത്തി

കല്‍പറ്റ മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

കല്‍പറ്റ: സ്വര്‍ണക്കടത്ത്, കറന്‍സിക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, കേരളത്തില്‍ സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് കല്‍പറ്റ മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി, മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ, എ പി ഹമീദ്, അലവി വടക്കേതില്‍, കെ എം തൊടി മുജീബ്, എം പി നവാസ്, അഡ്വ എ പി മുസ്തഫ, അസീസ് അമ്പിലേരി, സി കെ നാസര്‍, കെ മുസ്തഫ, റഹൂഫ്, എന്‍ ബഷീര്‍, നൗഫല്‍ കക്കയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles