വ്യാപാരി ഏകോപന സമിതി വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 23ന്

കല്‍പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റി വാര്‍ഷിക പൊതുയോഗവും 2022 – 2024 വര്‍ഷത്തെ ജില്ല ഭരണ സമതി തെരഞ്ഞെടുപ്പും ജൂണ്‍ 23ന് രാവിലെ 10 മണി മുതല്‍ കൈനാട്ടി ജില്ല വ്യാപാര ഭവനില്‍ നടക്കും. ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന അക്ടിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര മുഖ്യവരണാധിയായി ഭതിരഞ്ഞെടുപ്പ് നിയന്ത്രിക്കും. സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തും. റിപ്പോര്‍ട്ടും കണക്കും, ജനറല്‍ സെക്രട്ടറി ഒ വി. വര്‍ഗ്ഗീസ്, ജില്ല ട്രഷറര്‍ ഇ.ഹൈദ്രു എന്നിവര്‍ അവതരിപ്പിക്കും. സംഘടന ജില്ല കമ്മറ്റി ജില്ല തലത്തില്‍ 2022 ല്‍ എര്‍പ്പെടുത്തുന്ന ദൃശ്യ- മാധ്യമ പുരസ്‌ക്കാരത്തിന്റെ വിതരണവും യോഗത്തില്‍ നടക്കും. 2019 – 2021 വര്‍ഷത്തില്‍ ജില്ല തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യുണിറ്റ് കമ്മറ്റികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം, മികച്ച വ്യാപാര സംരഭകരെ ആദരിക്കല്‍ തുടങ്ങിയ നടത്തും. ഇതുമായി ബന്ധപ്പെട്ട് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍, ഒ.വി. വര്‍ഗ്ഗിസ്, ഇ.ഹൈദ്രു, കെ. ഉസ്മാന്‍, കുഞ്ഞിരായിന്‍ ഹാജി, കെ.ടി.ഇസ്മയില്‍, ഇ.ടി. ബാബു, ജോജിന്‍ ടി ജോയ്, സി.വി. വര്‍ഗ്ഗീസ്, സി.റ്റി. വര്‍ഗീസ് ചുള്ളിയോട്, പി.വൈ. മത്തായി, കമ്പ അബ്ദുള്ള ഹാജി, സി.രവിന്ദ്രന്‍, നൗഷാദ് കാക്കവയല്‍, അഷ്‌റഫ് കൊട്ടാരം, ശ്രീജ ശിവദാസ്, പി.വി. മഹേഷ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles