കുങ്കിച്ചിറ പൈതൃക മ്യൂസിയത്തില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കുങ്കിച്ചിറ പൈതൃക മ്യൂസിയത്തില്‍ സന്ദര്‍ശനത്തിയെത്തിയപ്പോള്‍

കല്‍പറ്റ: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയത്തില്‍ സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മിന്നല്‍ സന്ദര്‍ശനം. നിര്‍മ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തിന്റെയും നവീകരിക്കുന്ന ചിറയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. 5.2 കോടി രൂപ മുതല്‍ മുടക്കില്‍ മ്യൂസിയം കെട്ടിടവും 1.5 കോടി രൂപ ചെലവില്‍ ചിറയുടെ നവീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മ്യൂസിയത്തിലെ പ്രദര്‍ശന സജ്ജീകരണം നാലു മാസത്തിനകം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശന വസ്തുക്കള്‍ സജ്ജീകരിക്കുക. ചിറയുടെ സൗന്ദര്യവത്ക്കരണവും പൂര്‍ത്തിയാക്കാനുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles