പ്രകൃതി പഠനക്യാമ്പ്

കല്‍പറ്റ: ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നടത്തുന്ന ഏകദിന പ്രകൃതി പഠനക്യാമ്പിനു അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പടെ പരമാവധി 40 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുന്നത്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്‌സറ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട് 673028 എന്ന വിലാസത്തില്‍ ജൂണ്‍ 28നകം ലഭിക്കണം. ഫോണ്‍: 8592946408, 8547603871.

0Shares

Leave a Reply

Your email address will not be published.

Social profiles