കര്‍ഷക അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം കലക്ടറേറ്റ് മാര്‍ച്ച് ശനിയാഴ്ച

കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുത്തില്‍ 25ന് ശനിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തും. ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമ നിര്‍മ്മാണം നടത്തുക, ബഫര്‍ സോണ്‍ ഒരു കി.മീറ്ററായി നിജപ്പെടുത്തിയ 2019 ലെ സംസ്ഥാന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യുക, വന്യജീവി സങ്കേതങ്ങളുടെ നിലവിലെ അതിര്‍ത്തി ഒരു കി.മീ. വനത്തിനുളളിലേക്ക് മാറ്റി ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് സംരക്ഷിക്കുക, ജപ്തി, ഭൂമി കരസ്ഥപ്പെടുത്തല്‍ നടപടികള്‍ നിര്‍ത്തി വെക്കുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ റൊക്കം വില നല്‍കി സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചെന്ന് ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജിയും ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസും അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles