വെങ്ങപ്പറ്റി ഗവ. ആശുപത്രിയില്‍ ഉച്ചക്ക് ശേഷം ഡോക്ടറില്ല; രോഗികള്‍ക്ക് ദുരിതം

തെക്കുംതറ: തെക്കുംതറയിലെ വെങ്ങപ്പള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഈവനിംഗ് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. വയനാട് ജില്ലയിലെ ഏറ്റവും സൗകര്യമുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഒന്നാണ് ഇത്. ഇവിടെ എല്ലാവിധ സൗകര്യങ്ങളും നിലവിലുണ്ടെങ്കിലും ഈവനിംഗ് ഡോക്ടര്‍ ഇല്ലാത്തത് പ്രദേശത്തെ രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും പഞ്ചായത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികള്‍. ഈ പഞ്ചായത്തില്‍ മറ്റൊരു ആശുപത്രി ഇല്ലാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്ന ഹെല്‍ത്ത് സെന്ററായിരുന്നു ഇത്. ജില്ലയില്‍ തന്നെ എറ്റുവും ട്രൈബല്‍ വിഭാഗമുള്ള പഞ്ചായത്താണ് വെങ്ങപ്പള്ളി. ഹെല്‍ത്ത് സെന്ററിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ 6 മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ് എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും രണ്ട് മണി കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടാകാറില്ല. അതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കെത്തുന്ന രോഗികള്‍ക്ക് കീലോമീറ്റര്‍ അകലെയുള്ള കൈനാട്ടി ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
ഹെല്‍ത്ത് സെന്ററുകള്‍ ജനങ്ങള്‍ക്കായി എല്ലാ സേവനങ്ങളും ലഭ്യമാക്കികൊണ്ടിരിക്കുമ്പോള്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള ഈ ഹെല്‍ത്ത് സെന്ററില്‍ ഒരു ഈവിനിംഗ് ഡോക്ടര്‍ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles