വള്ളിയൂര്‍കാവ് ഉത്സവം: ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് താഴെ കാവിനു സമീപം സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് താഴെ കാവിനു സമീപം സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ആദ്യ സംഭാവന മുന്‍ ആഘോഷ കമ്മിറ്റി ഭാരവാഹി എന്‍.കെ.മന്‍മഥന്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപിക്കു കൈമാറി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, നഗരസഭ കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ അശോകന്‍ കൊയിലേരി, ട്രസ്റ്റി ഇ.പി.മോഹന്‍ദാസ്, പരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, എക്സികൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ്‌കുമാര്‍, ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സന്തോഷ് ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles