മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് ശതാബ്ദി ആഘോഷത്തിനു വെള്ളിയാഴ്ച തുടക്കം

മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് ശതാബ്ദി സ്മാരക മന്ദിരം

മാനന്തവാടി: ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിനു വെള്ളിയാഴ്ച തുടക്കമാകുമെന്നു പ്രസിഡന്റ് അഡ്വ.എന്‍.കെ. വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ എം.മനോജ്കുമാര്‍, ഡയറക്ടര്‍മാരായ ബേബി മത്തായി, മത്തച്ചന്‍ കുന്നത്ത്, പി.എം.ബെന്നി, ഷിബു കോക്കണ്ടത്തില്‍, ഗിരിജ സുധാകരന്‍, ലീല ഗോവിന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11നു ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ രാഹുല്‍ ഗാന്ധി എം.പി ആഘോഷം ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എ.ടി.എം, ഡയാലിസിസ് സെന്റര്‍, ടൂറിസം പ്രൊജക്ടുകള്‍ എന്നിവ തുടങ്ങും. അംഗ കര്‍ഷകര്‍, മറ്റു ഇടപാടുകാര്‍ എന്നിവര്‍ക്കായി പുതിയ വായ്പ പദ്ധതികള്‍ ആരംഭിക്കും. ഐക്യ നാണയ സംഘമായി 1920ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന് കര്‍ഷകരുടെ അത്താണിയായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളില്‍ 70 വയസ്സ് കഴിഞ്ഞവര്‍ക്കു പെന്‍ഷന്‍, ചികിത്സാസഹായം എന്നിവ നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles