‘ഇമ്മിണി ബല്യ പുസ്തകം’ പ്രകാശനം ചെയ്തു

ജി.എച്ച്.എസ് വാരാമ്പറ്റയിലെ പ്രൈമറി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘ഇമ്മിണി ബല്യ പുസ്തക’ത്തിനൊപ്പം വിദ്യാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയും

വാരാമ്പറ്റ: ജി.എച്ച്.എസ് വാരാമ്പറ്റയിലെ പ്രൈമറി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘ഇമ്മിണി ബല്യ പുസ്തകം’ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. 3 മീറ്റര്‍ വീതിയും 4 മീറ്റര്‍ നീളവുമുള്ള കുഞ്ഞു രചനകളുടെ സമാഹാരമാണ് ‘ഇമ്മിണി ബല്യ പുസ്തകം’. മനോഹരമായി ക്രമീകരിച്ച പുസ്തകം വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും കൗതുകമാവുമകയാണ്. വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കിയത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി പി, ശാരി ആര്‍, സഫ്വാന്‍ ടി, മുനീര്‍ സി, കിരണ്‍ സി.പി, പ്രിയങ്ക പി.പി, രേഷ്മ രമേഷ്, പി.വി വിപിനേഷ്, വി.ടി.സുലൈമാന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles