നാലമ്പല യാത്ര ജൂലൈ 16 മുതല്‍

കല്‍പറ്റ: ഹൈന്ദവ തീര്‍ത്ഥയാത്രാ സംഘവും, വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര ഭരണസമിതികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലമ്പല യാത്രയില്‍ ജില്ലയില്‍ നിന്നും 15000 ഭക്തജനങ്ങള്‍ പങ്കെടുക്കും. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 15 വരെ എല്ലാ ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ 9 മണിക്ക് യാത്ര പുറപ്പെടും. ആദ്യദിനം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. രണ്ടാം ദിവസം പുലര്‍ച്ചെ 2 മണിക്ക് പുറപ്പെട്ട് ശ്രീരാമസ്വാമിക്ഷേത്രം (തൃപ്രയാര്‍), ഭരതസ്വാമി ക്ഷേത്രം (മൂഴികുളം), ശത്രുഘ്‌ന സ്വാമി ക്ഷേത്രം (പായമ്മല്‍) എന്നിവടങ്ങളില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് മടക്കയാത്ര. ഒരാള്‍ക്ക് 2000 രൂപയാണ് യാത്രാ നിരക്ക്. കേരളത്തിലെ പ്രമുഖ തീര്‍ത്ഥയാത്ര സംഘാടകരായ വിസ്മയ ട്രാവല്‍സ് ആന്റ് ഹോളിഡേയ്‌സുമായി സഹകരിച്ചാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തര്‍ക്ക് ആദ്ധ്യാത്മിക ഹൈന്ദവ തീര്‍ത്ഥയാത്ര സംഘത്തിന്റെ ഓഫീസുകള്‍, പ്രധാന ക്ഷേത്രങ്ങള്‍, വിസ്മയ ട്രാവല്‍സ് ആന്റ് ഹോളിഡേയ്‌സിന്റെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫോണ്‍: 9447636666, 9747015400, 7902908000.

0Shares

Leave a Reply

Your email address will not be published.

Social profiles