മെഡിസെപ്: ഡി.എം.വിംസില്‍ സംവിധാനങ്ങളായി

കല്‍പറ്റ: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന മെഡിസെപ് പദ്ധതിയിലെ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണസജ്ജമാണെന്നു ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി പ്രഫ.ഡോ.അനീഷ് ബഷീര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍, ഇന്‍ഷുറന്‍സ് വിഭാഗം മേധാവി വിനൂപ്‌നാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേതടക്കം സേവനങ്ങളും കോവിഡ് ചികിത്സയും മെഡിസെപില്‍ ലഭ്യമാകും. രോഗികള്‍ കുറഞ്ഞത് 24 മണിക്കൂര്‍ അഡ്മിറ്റായാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ക്കു അര്‍ഹത. ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്. വിശദവിവരത്തിനു 8111881178 എന്ന നമ്പറില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles