വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മിവകച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.എ. ജോസ് ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറത്തറ: അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തനപരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച കുട്ടികളെ ആദരിച്ചു. പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയില്‍ വയോജന വേദിയും രൂപീകരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.ജെ. മാത്യു. അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഡെനീഷ് കാഞ്ഞിരക്കുളം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ദിവാകരന്‍ മാസ്റ്റര്‍, കെ.ഇ. ഷാജി, കെ.ജെ. ബാബു, നിതിന്‍ കൂവക്കല്‍, കെ എം.ഉണ്ണി, പി.ജെ.കുര്യന്‍, കുഞ്ഞുമോന്‍, പ്രഭാകരന്‍, ജിബി. പുതിയാപറമ്പില്‍, അലീന ടോം, സി.ജെ. പൈലി, സിറിയക്ക് മാത്യു സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles