മീനങ്ങാടിയില്‍ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മീനങ്ങാടിയില്‍ കുട്ടിരായിന്‍ പാലത്തിന് സമീപം കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം

മീനങ്ങാടി: മീനങ്ങാടിയില്‍ കുട്ടിരായിന്‍ പാലത്തിന് സമീപം കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ അജിന്‍(19) ജിതിന്‍, ജിനറ്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജിനും ജിതിനും തലക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന നുശ്‌രി ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്.

കാറിന്റെ മുന്‍ഭാഗം ബസ്സിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

0Shares

Leave a Reply

Your email address will not be published.

Social profiles