വെള്ളമുണ്ട എയുപി സ്‌കൂളിലെ താത്കാലിക അധ്യാപക നിയമനം:
പ്രചാരണം അടിസ്ഥാനരഹിതമെന്നു സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

കല്‍പ്പറ്റ: വെള്ളമുണ്ട എയുപി സ്‌കൂളിലെ താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്നു ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയുടെ മകന്‍ വെള്ളമുണ്ട എയുപി സ്‌കൂളില്‍ താത്കാലിക ഒഴിവുണ്ടായപ്പോള്‍ അപേക്ഷിക്കുകയും അധ്യയന വര്‍ഷത്തില്‍ അധ്യപകനായി നിയമനം നേടുകയും ചെയ്തതാണ് ആക്ഷേപത്തിന് അടിസ്ഥാനം. അധ്യാപകനാകാനുള്ള യോഗ്യതയുള്ള വ്യക്തിയായിട്ടും ജില്ലാ സെക്രട്ടറിയുടെ മകനായി എന്ന ഏക കാരണമാണ് ചില മാധ്യമങ്ങളടക്കം ദുരുദ്ദേശത്തോടെ അപവാദ പ്രചാരണം നടത്തുന്നതിനു പിന്നില്‍. സെക്രട്ടറിയുടെ മകനു താത്കാലിക അധ്യാപക നിയമനം ലഭിച്ചതിനു മറ്റ് സ്‌കൂളുകളില്‍നിന്നു കുട്ടികളുടെ ടിസി വെള്ളമുണ്ട എയുപി സ്‌കൂളിലേക്ക് വാങ്ങിയതുമായി ബന്ധമില്ലെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles