![](https://keralacorrespondent.com/wp-content/uploads/2022/07/MALPPR.jpg)
കല്പറ്റ: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍ കെട്ടിടം നവീകരണത്തിനു 1,18,50,000 രൂപയുടെ പ്രവൃത്തികള്‍ക്കു ഭരണാനുമതി ലഭിച്ചു. ഹോസ്റ്റല്‍, അടുക്കള, മെസ്സ് ഹാള്‍ എന്നിവ അടങ്ങിയ കെട്ടിടമാണ് നവീകരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും അഞ്ചു മതുല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായും രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. ഇതില്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടമാണ് നവീകരിക്കുന്നത്. 210 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ മൂന്ന് ബാച്ചുകളിലായി 250 കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.