മതേതര ഭാരതത്തിനു കെ. കരുണാകരന്‍ നല്‍കിയത് മഹത്തായ സംഭാവനകള്‍-എന്‍.ഡി.അപ്പച്ചന്‍

ഡിസിസി ഓഫീസില്‍ കെ.കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ വിളക്ക് തെളിയിക്കുന്നു.

കല്‍പറ്റ: മതേതര ഭാരതത്തിനു കെ. കരുണാകരന്‍ മഹത്തായ സംഭാവനകളാണ് നല്‍കിയതെന്നു ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍. കെ. കരുണാകരന്റെ 104-ാം ജ•ദിനാഘോഷം ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്ത നേതാവാണ് കെ. കരുണാകരനെന്നു അപ്പച്ചന്‍ പറഞ്ഞു. നേതാക്കളായ പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ടി. ബിന്ദു തോമസ്, ഡി.പി. രാജശേഖരന്‍, ജി. വിജയമ്മ, പോള്‍സണ്‍ കൂവക്കല്‍, ഇ.വി. ഏബ്രഹാം, ആര്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles