കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

അനന്തു, യദു, മിഥുന്‍.

കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ വാര്യാടിനു സമീപം നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു.
പാലക്കാട് സ്വദേശികളായ മിഥുന്‍, യദു, പുല്‍പ്പള്ളി കബനിഗിരി കാടുവെട്ടിയില്‍ വിനോദിന്റെ മകന്‍ അനന്തു(19) എന്നീ യുവാക്കളാണ് മരിച്ചത്. ഒറ്റപ്പാലം സ്വദേശികളായ ഫവാസ്, യാദവ് എന്നിവര്‍ക്കാണ് പരിക്ക്. ഇന്നു രാവിലെയാണ് അപകടം. കെ.എല്‍. 54 സി 2365 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അനന്തു, യദു എന്നിവരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയിലും മിഥുനിന്റേത് കൈനാട്ടി ജനറല്‍ ആശുപത്രിയിലുമാണുള്ളത്.

പരിക്കേറ്റവര്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുല്‍പള്ളിയില്‍ യദുവിന്റെ വീട്ടിലെത്തിയ യുവാക്കള്‍ രാവിലെ കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് മരിച്ചവരും പരിക്കേറ്റവരും.

0Shares

Leave a Reply

Your email address will not be published.

Social profiles