തരിയോട് സ്‌കൂളില്‍ വിജയോത്സവം

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വിജയോത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉപഹാരം സമര്‍പ്പിക്കുന്നു

കാവുംമന്ദം: തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വിജയോത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി – പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കല്‍, പ്രതിഭകളെ ആദരിക്കല്‍, പോളക്കാട്ടില്‍ ശ്രീമതി എന്‍ഡോവ്‌മെന്റു വിതരണം, അറക്കപറമ്പില്‍ തോമസ് എജ്യൂകേഷണ്‍ സ്‌കോളര്‍ഷിപ്പ്, പി.എം.മാത്യു എന്‍ഡോവ്‌മെന്റ് വിതരണം, സുശീലാമ്മ എന്‍ഡോവ്‌മെന്റ്, ഇന്‍സ്‌പെയര്‍ അവാര്‍ഡ്-2021 വിതരണം, ജില്ലാ വായനാമത്സരവിജയികളെ ആദരിക്കല്‍, ലിറ്റില്‍കൈറ്റ് ഡിജിറ്റല്‍ മാസിക പ്രകാശനം, എസ്.പി.സി കേഡറ്റ് ഉന്നതവിജയികളെ ആദരിക്കല്‍ എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഷിബുപോള്‍, വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്ങല്‍, എ.എന്‍.ഒ-എസ്.പി.സി ജയകുമാര്‍, പ്രധാനാധ്യാപിക ഉഷ കുനിയില്‍, ടെസ്സി മാത്യു, ഗ്രീഷ്മ, രാജേന്ദ്രന്‍.കെ.വി, മുനീര്‍.പി.എം, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.ശിവാനന്ദന്‍ സ്വാഗതവും, പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് ജിഷ.എം.പോള്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles