വനമഹോത്സവം

മാനന്തവാടി: സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ വനമഹോത്സവം നടത്തി. ഇതിന്റെ ഭാഗമായി മേരിമാത കോളജ് പരിസരത്ത് വൃക്ഷത്തൈ നട്ടു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൈനടീല്‍ ഉദ്ഘാടനം സോഷ്യല്‍ ഫോറസ്ട്രി സിസിഎഫ് ആര്‍. കീര്‍ത്തി നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് എം.ടി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ഇന്ദിര പ്രേമചന്ദ്രന്‍, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ദര്‍ശന്‍ ഘട്ടാനി, ഫാ.സിബിച്ചന്‍ ചേലക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ മരിയ മാര്‍ട്ടിന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി. സുനില്‍കുമാര്‍, ആര്‍. രാഗേഷ്, സെയ്തലവി, സമിതി ചെയര്‍മാന്‍ ടി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles