തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം നടത്തി

തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിദ്യാര്‍ഥിനിക്കു മെമെന്റോ നല്‍കുന്നു.

വൈത്തിരി: തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കല്‍, പ്രതിഭകളെ ആദരിക്കല്‍, പോളക്കാട്ടില്‍ ശ്രീമതി എന്‍ഡോവ്‌മെന്റ്, അറക്കപ്പറമ്പില്‍ തോമസ് എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്, പി.എം. മാത്യു എന്‍ഡോവ്‌മെന്റ്, സുശീലാമ്മ എന്‍ഡോവ്‌മെന്റ്, ഇന്‍സ്‌പെയര്‍ അവാര്‍ഡ്-2021 വിതരണം, വായന മത്സര വിജയികളെ ആദരിക്കല്‍, ലിറ്റില്‍ കൈറ്റ് ഡിജിറ്റല്‍ മാസിക പ്രകാശനം, മികവു പുലര്‍ത്തിയ എസ്പിസി കാഡറ്റുകളെ ആദരിക്കല്‍ എന്നിവ വിജയോത്സവത്തിന്റെ ഭാഗമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോള്‍, വാര്‍ഡ് അംഗം വിജയന്‍ തോട്ടുങ്ങല്‍, ജയകുമാര്‍, പ്രധാനാധ്യാപിക ഉഷ കുനിയില്‍, ടെസി മാത്യു, ഗ്രീഷ്മ, കെ.വി. രാജേന്ദ്രന്‍, പി.എം. മുനീര്‍, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് എം. ശിവാനന്ദന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജിഷ എം. പോള്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles