കാവ് സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

താഴെകരണി വാര്യത്ത് ശ്രീ ദുര്‍ഗ്ഗാഭഗവതിക്കാവില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വഹിക്കുന്നു.

കരണി: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് കാവുകളുടെ സംരക്ഷണം പദ്ധതിയിലുള്‍പ്പെടുത്തി താഴെകരണി വാര്യത്ത്
ശ്രീ ദുര്‍ഗ്ഗാഭഗവതിക്കാവില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.വി രജിത, പനമരം ബ്ലോക്ക് എസ്.ഡി.ഒ. ബിജു, അജിത ഗംഗധരന്‍, ഷിബു കറുകുളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles