മഴ കനത്തു: കോട്ടത്തറയിലെ റോഡും പാടങ്ങളും വെള്ളത്തിനടിയില്‍

വെള്ളം കയറിയ കോട്ടത്തറ – കോക്കുഴി റോഡ്

കോട്ടത്തറ: മഴ കനത്തതോടെ പഞ്ചയാത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. കോട്ടത്തറ – കോക്കുഴി റോഡില്‍ വെള്ളംകയറി ഗതാഗതം മുടങ്ങി. ഹെക്ടര്‍ കണക്കിന് നെല്‍പാടങ്ങളും വെള്ളത്തിനടിയിലായി. വെണ്ണിയോട് ടൗണിനോട് ചേര്‍ന്ന ഇരുപുഴകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു. വലിയ കുന്ന്, പുഴക്കം വയല്‍ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ വെണ്ണിയോട് ഓരോ മഴക്കാലത്തും വെള്ളംകയറുക പതിവാണ്. കോട്ടത്തറ മണിയങ്കോട് റോഡ്, മൈലാടി പുഴക്കന്‍ വയല്‍ റോഡ്, മാങ്ങോട്ട് കുന്ന് റോഡ് എന്നീ പ്രദേശങ്ങളില്‍ വെള്ളകയറി ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തെ അപേക്ഷിച്ചു വെള്ളം കുറവാണെങ്കിലും പല ആദിവാസി കോളനികളും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. പുഴക്കം വയല്‍ വൈശ്യന്‍കുന്ന് കോളനിക്കാരെ ഇത്തവണയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

0Shares

Leave a Reply

Your email address will not be published.

Social profiles