മേപ്പാടിയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരേ നടപടിയുമായി പോലീസ്: ഒരാള്‍ അറസ്റ്റില്‍

കല്‍പറ്റ: മേപ്പാടിയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരേ പോലീസ് നടപടി. പണം പലിശയ്ക്കു കൊടുക്കുന്ന മൂന്നു ആളുകളുടെ വീടുകളില്‍ പോലീസ് വ്യാഴാഴ്ച ഒരേ സമയം പരിശോധന നടത്തി. ലൈസന്‍സ് ഇല്ലാതെ പണം പലിശയ്ക്കു കൊടുക്കുന്ന
നെല്ലിമുണ്ട ഓര്‍ക്കാട്ടേരി ഹുമയൂണ്‍ കബീറിനെ (53) അറസ്റ്റു ചെയ്തു. ഇയാളുടെ വസതിയില്‍നിന്നു ബ്ലാങ്ക് ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, മുദ്രപത്രങ്ങള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍, എസ്‌ഐമാരായ സിറാജ്, അബ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മേപ്പാടിയില്‍ ബേക്കറി ഉടമ ഷിജു അടുത്തിടെ ജീവനൊടുക്കിയിരുന്നു. ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിയാണ് ഷിജുവിന്റെ ആത്മഹത്യക്കു പിന്നിലെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊള്ളപ്പലിശക്കാര്‍ക്കെതിരേ പോലീസ് നീക്കം.

0Shares

Leave a Reply

Your email address will not be published.

Social profiles