247 ഗ്രാം എംഡിഎംഎയുമായി എംബിഎക്കാരന്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: മാരക ഇനം മയക്കുമരുന്നുമായി എംബിഎക്കാരന്‍ പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി സുഹൈലിനെയാണ്(21) 247 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. ബംഗളൂരുവില്‍നിന്നു കോഴിക്കോടിനുള്ള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു സഹിതം സുഹൈലിനെ കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോക്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, ആര്‍.സി. ബാബു, നിക്കോളാസ്, ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

0Shares

Leave a Reply

Your email address will not be published.

Social profiles