ചേലോടില്‍ ആനശല്യം കലശലായി

ചേലോടിനു സമീപം ഇറങ്ങിയ കാട്ടാനക്കൂട്ടം.

വീഡിയോ

വൈത്തിരി: ചേലോടിലും സമീപങ്ങളിലും ആനശല്യം കലശലായി. ആനകള്‍ കൂട്ടത്തോടെയാണ് ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. രാപകല്‍ വ്യത്യാസമില്ലാതെയുള്ള ആനകളുടെ സാന്നിധ്യം നാട്ടുകാരുടെ സൈ്വരം കെടുത്തുകയാണ്. കൃഷിയിടങ്ങളില്‍ വന്‍ വിളനാശമാണ് ആനകള്‍ വരുത്തുന്നത്.
തെങ്ങ്, വാഴ, കമുക് തുടങ്ങിയവ തിന്നും പിഴുതും നശിപ്പിക്കുകയാണ്. വളരെ വലുതാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനമാണ് ഒറ്റരാത്രികൊണ്ട് കാട്ടാനകള്‍ ഇല്ലാതാക്കുന്നത്.
കൃഷിക്കാര്‍ സ്വന്തം ചെലവില്‍ കൃഷിയിടങ്ങള്‍ക്കുചുറ്റും നിര്‍മിച്ച വൈദ്യുത വേലികള്‍ ആനകളെ പ്രതിരോധിക്കാന്‍ പര്യാപ്തമാകുന്നില്ല. വേലിക്കു മുകളിലേക്കു മരങ്ങളും മറ്റു തള്ളിമറിച്ച് വൈദ്യുത പ്രവാഹം ഇല്ലാതാക്കിയാണ് ആനകള്‍ തോട്ടങ്ങളില്‍ കയറുന്നത്. സന്ധ്യയോടെ കാടിറങ്ങുന്ന ആനകള്‍ നേരേ കൃഷിയിടങ്ങളിലേക്കാണ് വരുന്നത്. തുരത്താന്‍ ശ്രമിക്കുന്നവര്‍ക്കുനേരേ അവ പാഞ്ഞടുക്കുകയാണ്. ആനകള്‍ വിളകള്‍ നശിപ്പിക്കുന്നതു നോക്കിനില്‍ക്കാന്‍ മാത്രമാണ് തോട്ടം ഉടമകള്‍ക്കു കഴിയുന്നത്. ആനക്കൂട്ടം പലപ്പോഴും പകലും കൃഷിയിടങ്ങളില്‍ നിലയുറപ്പിക്കുകയാണ്. കാട്ടാന ഇറങ്ങിയ വിവരം വനം ഓഫീസില്‍ അറിയിച്ചാലും പ്രത്യേക ഫലം ഇല്ലെന്നു കര്‍ഷകര്‍ പറയുന്നു. സ്വന്തം സുരക്ഷ ഉറപ്പുവരുത്തി ആനകളെ കാട്ടിലേക്കു പായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വനസേനയുടെ പക്കലില്ല. തൊഴിലാളികള്‍ ആനകളെ ഭയന്നാണ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles