മതേതര സംരക്ഷണ സദസ്

കല്‍പ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്‍മദിനാചാരണത്തിന്റെ ഭാഗമായി എല്‍ജെഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതേതര സംരക്ഷണ സദസ് നടത്തി. വീരേന്ദ്രകുമാര്‍ വര്‍ഗീയതയ്‌ക്കെതിരേ നടത്തിയ പോരാട്ടങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നു സദസ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. എന്‍.ഒ. ദേവസി അധ്യക്ഷത വഹിച്ചു. കെ.എ. സ്‌കറിയ, ഡി. രാജന്‍, ജോസ് പനമട, വി.വി. ജിനചന്ദ്രപ്രസാദ്, കെ.കെ. വത്സല, കെ.ബി. രാജുകൃഷ്ണ, പി.എം. ഷബീറലി, കെ.എ. ചന്തു, ഒ.പി. ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles