വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ ക്യാമ്പ്

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയുടെ 55-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെതലയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ എന്‍എസ്എസ് യൂണിറ്റ് ശനിയാഴ്ച വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ വിശിഷ്ടാതിഥിയാകും. ദേവകിയമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളജ്, ചേലേമ്പ്ര ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്. എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും നടത്തും. ഫോണ്‍: 04936 238500.

0Shares

Leave a Reply

Your email address will not be published.

Social profiles