റേഷന്‍ വ്യാപാരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

പനമരം: അഞ്ചുകുന്നലെ റേഷന്‍ വ്യാപാരി ഹംസയുടെ നിര്യാണത്തില്‍ ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. റേഷന്‍ കടകളിലെ ഭക്ഷ്യയോഗ്യമല്ലാതായ ഗോതമ്പ് തിരിച്ചെടുത്ത് പുതിയ സ്‌റ്റോക്ക് കടകളില്‍ എത്തിക്കുക, മണ്ണെണ്ണ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജി യവനാര്‍കുളത്തെ അനുമോദിച്ചു. പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ഷാജി, അബ്ദുള്‍സലാം, സൈനുദീന്‍, ബി. ദിനേശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി. അനിരുദ്ധന്‍ സ്വാഗതവും ഷമീര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles