ആദിശക്തി അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക്
വെള്ളിയാഴ്ച മാനന്തവാടിയില്‍

കല്‍പറ്റ: ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ മാനന്തവാടിയിലെ കെ. കരുണാകരന്‍ സ്മാരക പട്ടികവര്‍ഗ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. പ്ലസ് ടു പാസായവര്‍ക്കു വിവിധ സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളിലും പോളി ടെക്‌നിക്, ഐടിഐ, ടിടിസി, ബിവോക് കോഴ്‌സുകളിലും പ്രവേശനത്തിനു അപേക്ഷിക്കുന്നതില്‍ സഹായിക്കുന്നതിനാണ് ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു സംശയനിവാരണത്തിനു അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ലഭിക്കും. വിശദവിവരത്തിനു 9446425830, 7025043612, 8075803118 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles