അധ്യാപകര്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പറ്റ ഡി.ഡി.ഇ ഓഫീസ് പരിസരത്ത് കെ.എസ്.ടി.എ ധര്‍ണ സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:കെ.എസ.്ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വിദ്യാകിരണം പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, പണിമുടക്കവകാശം തൊഴിലവകാശമാക്കാന്‍ നിയമനിര്‍മാണം നടത്തുക, പാഠ്യപദ്ധതി പരിഷ്‌കരണം വേഗത്തിലാക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വര്‍ധിപ്പിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എച്ച്.ഐ.എം യു.പി സ്‌കൂള്‍ പരിസരത്തു ആരംഭിച്ച മാര്‍ച്ചില്‍ മുന്നൂറോളം യൂനിറ്റുകളിലെ അധ്യാപകര്‍ പങ്കെടുത്തു. ധര്‍ണ സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.ഇ.സതീഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ്, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം വി.എ.ദേവകി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിത്സണ്‍ തോമസ് സ്വാഗതവും ട്രഷറര്‍ ടി.രാജന്‍ നന്ദിയും പറഞ്ഞു. കെ.ബി.സിമില്‍, വി.എം.ഷിജു, എ.കെ.സുകുമാരി, കെ.ടി. വിനോദന്‍, പി.ബിജു, കെ.എ.മുഹമ്മദലി, ബിനുമോള്‍ ജോസ്, എം.വി.സമിത എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles