ദേശീയോദ്ഗ്രഥനയാത്ര: ധ്യാന്‍ വിനോദിനെ തെരഞ്ഞെടുത്തു

പുല്‍പള്ളി വിജയ സ്‌കൂളില്‍ അനുമോദനയോഗത്തില്‍ മാനേജര്‍ അഡ്വ.സി.ചിത്ര, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ. ജോണ്‍, പ്രധാനാധ്യാപിക ജി. ബിന്ദു, പിടിഎ പ്രസിഡന്റ്. ടി.എം.ഷമീര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് രാധിക മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം ധ്യാന്‍ വിനോദ്.

കല്‍പറ്റ: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍പ്രദേശിലേക്കുള്ള ഏഴ് ദിവസത്തെ പഠന-വിനോദ-ദേശീയോദ്ഗ്രഥന യാത്രയ്ക്ക് വയനാട്ടില്‍നിന്നു പുല്‍പള്ളി വിജയ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ വിനോദിനെ തെരഞ്ഞെടുത്തു. എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ ജി.എച്ച്.എസ.്എസില്‍ നടത്തിയ ജില്ലാതല പ്രശ്‌നോത്തരിയിലും തുടര്‍ന്നു ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രവീണ്യ പരിശോധനയും അഭിമുഖവും വിജയിച്ചാണ് ധ്യാന്‍ വിനോദ് യാത്രയ്ക്കു അര്‍ഹനായത്. പ്രശ്‌നോത്തരി, പ്രസംഗം, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 53 കുട്ടികളാണ് ജില്ലാതലത്തില്‍ മത്സരിച്ചത്. ഭിന്നശേഷിക്കാരായ അഞ്ചു കുട്ടികള്‍ അടക്കം 19 കുട്ടികളെയാണ് ഹിമാചല്‍ യാത്രയ്ക്കു കേരളത്തില്‍ തെരഞ്ഞെടുത്തത്.
ധ്യാന് വിനോദിനു വിദ്യാലയത്തില്‍ അനുമോദനവും യാത്രയയപ്പും നല്‍കി. മാനേജര്‍ അഡ്വ.സി.ചിത്ര അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ.ജോണ്‍, പ്രധാനാധ്യാപിക ജി.ബിന്ദു, പി.ടി.എ പ്രസിഡന്റ്. ടി.എം.ഷമീര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് രാധിക മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles